Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുടെ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസ വാടക നിരക്കിൽ ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ മെയ്‌ 20  മൂന്ന് മണിക്ക് മുമ്പായി മുദ്രവെച്ച കവറിൽ "ദാരിദ്ര്യ ലഘൂകരണ വിഭാഗം  ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ" എന്ന് രേഖപ്പെടുത്തി ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ലഭിക്കുന്ന ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് നാല് മണിക്ക് തുറന്ന് പരിശോധിക്കുന്നതായിരിക്കും. വാഹനത്തിന്റെ ആർസി ബുക്ക്, പെർമിറ്റ്, ഇൻഷുറൻസ്, ടാക്സ് ടോക്കൺ, പൊലൂഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ലൈസൻസ് പകർപ്പ് സഹിതം ക്വട്ടേഷനോടൊപ്പം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872365720.

date