Skip to main content

വാർഷിക റിട്ടേൺ സമർപ്പിക്കണം

ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുകയും, റീപായ്ക്കിംഗ് ചെയ്യുന്നതുമായ ഭക്ഷ്യ സംരംഭകർ മെയ് 31 നകം വാർഷിക റിട്ടേൺ സമർപ്പിക്കണം. 2024-25 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ മെയ് 31 വരെ പിഴ കൂടാതെ സമർപ്പിക്കാം. വാർഷിക റിട്ടേൺ യഥാസമയം സമർപ്പിക്കാത്തവർ മെയ് 31 ന് ശേഷമുള്ള ഓരോ ദിവസത്തിനും 100 രൂപ എന്ന കണക്കിൽ ഫൈൻ അടക്കേണ്ടി വരും. വാർഷിക റിട്ടേൺ യഥാസമയം സമർപ്പിക്കാത്ത നിർമ്മാതാക്കൾക്ക് വരും വർഷങ്ങളിൽ എഫ് എസ് എസ് എ ഐ ലൈസൻസ് പുതുക്കാ൯ കഴിയുന്നതല്ല. വാർഷിക റിട്ടേൺ foscos.fssai.gov.in പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാമെന്ന് എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.
 

date