Skip to main content

*ശ്വാസ് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു*

 

ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ശ്വാസകോശ രോഗ പ്രതിരോധ, നിയന്ത്രണ പരിപാടിയായ 'ശ്വാസി'ന്റെ ഭാഗമായി ജില്ലയിലെ മെഡിക്കൽ
ഉദ്യോഗസ്ഥർ, പ്രോഗ്രാം ഉദ്യോഗസ്ഥർ എന്നിവർക്ക് ജില്ലാതല പരിശീലനം നൽകി. ശ്വാസകോശ രോഗങ്ങളായ സി ഒ പി ഡി അടക്കം  നിർണ്ണയിക്കുന്നത്, ചികിത്സ, പുനരധിവാസം, പുകവലി നിർത്താനുള്ള ശീലമാറ്റ പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ആരോഗ്യ പരിപാടിയാണ് ശ്വാസ്.

തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ നടന്ന പരിശീലന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സ്പൈറോമെട്രി ഉപയോഗിച്ചുള്ള രോഗ നിർണ്ണയത്തെ കുറിച്ച് ശ്വാസകോശ രോഗ വിദഗ്ധ ഡോ. എൻ എച്ച് ബബി മെഡിക്കൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ്, എൻ സി ഡി നോഡൽ ഓഫീസർ ഡോ. കെ ആർ ദീപ, ജില്ലാ ടിബി ഓഫീസർ ഡോ. പ്രിയാ സേനൻ, ജില്ലാ ആർദ്രം നോഡൽ ഓഫീസർ  ഡോ. പി എസ് സുഷമ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ്, ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ എം മുസ്തഫ എന്നിവർ സംസാരിച്ചു.

date