Post Category
ഇ-ഗ്രാന്റ്സ് ആനുകൂല്യങ്ങള്‍; അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ എന്റെ കേരളം മേളയില്‍ സൗകര്യം
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സ്റ്റോളില്‍ മെയ് 15 മുതല്‍ 20 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഇ-ഗ്രാന്റ്സ് മുഖേനയുള്ള ആനുകൂല്യങ്ങള്‍ ആധാര്‍ സീഡഡ് അക്കൗണ്ടുകള്‍ വഴിയാണ് അനുവദിക്കുന്നത്. ഇ-ഗ്രാന്റ്സ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളതും നിലവില്‍ ആധാര്‍ സീഡഡ് അക്കൗണ്ടുകള്‍ ഇല്ലാത്തതുമായ എല്ലാ വിഭാഗം പ്രീമെട്രിക്, പോസ്റ്റ്മെട്രിക് വിദ്യാര്‍ഥികളും ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. അക്കൗണ്ട് ഓപ്പണിംഗിന് 200 രൂപയും വിദ്യാര്‍ഥിയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് (അസല്‍/പകര്‍പ്പ്) എന്നിവയും കൊണ്ടുവരണം.
date
- Log in to post comments