ആരോഗ്യ കേരളം ക്വിസ് മത്സരം നടത്തി
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും തൂക്കുപാലം ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ' ആരോഗ്യ കേരളം 2025' എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ മാസ് മീഡിയാ ഓഫീസര്‍ തങ്കച്ചന്‍ ആൻ്റണി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ മേജര്‍ ഡോ. ജോണികുട്ടി ജെ ഒഴുകയില്‍ അധ്യക്ഷത വഹിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെഗാ ക്വിസ് മത്സരത്തില്‍ കൂമ്പന്‍പാറ ഫാത്തിമ മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗോപിക ഗോപിനാഥ് ഒന്നാം സ്ഥാനവും നെടുംങ്കണ്ടം ഗവണ്‍മെൻ്റ് എച്ച് എസ് എസ് വിദ്യാര്‍ത്ഥി നൈസ് ഡി. ജോണ്‍ രണ്ടാം സ്ഥാനവും, കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദിത്യ സുധീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്‌പോണ്‍സര്‍ ചെയ്ത 15,000 ,10000,5000 രൂപ വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കോളേജ് ജനറല്‍ മാനേജർ അശോകന്‍ പി.എ. ഐക്യുഎസി കോ - ഓഡിനേറ്റര്‍ നിതിന്‍ തോമസ്, പി ആര്‍ ഒ സൈജു ജയിംസ്, കരുണാപുരം സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എ.ജി, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികള്‍
എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫോട്ടോ : ആരോഗ്യ കേരളം മെഗാ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൂമ്പന്‍പാറ ഫാത്തിമ മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗോപിക ഗോപിനാഥ് സമ്മാനം ഏറ്റുവാങ്ങുന്നു
- Log in to post comments