കുടുംബശ്രീ ലിയോറ ഫെസ്റ്റ് സമാപിച്ചു
*കുട്ടികളില്‍ നൈപുണ്യവും നേതൃശേഷിയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് മൈന്‍ഡ് ബ്ലോവേഴ്സ് ക്യാമ്പ്*
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലസഭാ അംഗങ്ങള്‍ക്കായി നാരകക്കാനം ലൗ ഹില്‍സില്‍ സംഘടിപ്പിച്ച ത്രിദിന സഹവാസക്യാമ്പ് - മൈന്‍ഡ് ബ്ലോവേഴ്സ് ലിയോറ ഫെസ്റ്റ് സമാപിച്ചു. കുട്ടികളുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് കഴിവുകള്‍ വികസിപ്പിക്കുന്നതിനും നൂതന ആശയങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കുട്ടികളില്‍ നേതൃശേഷി, ആശയവിനിമയശേഷി എന്നിവ വളര്‍ത്തുക, ജീവിതനൈപുണ്യം തിരിച്ചറിഞ്ഞ് വികസിപ്പിക്കുന്നതിനുള്ള പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും ഫെസ്റ്റിനുണ്ടായിരുന്നു. വിവിധ സെഷനുകളിലായി 50 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പോടു കൂടി ഒരുവര്‍ഷത്തെ തുടര്‍പരിശീലനം നല്‍കും.
സമാപനചടങ്ങില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ആശാമോള്‍ വി.എം, ജില്ലാ പ്രോഗ്രാം മാനേജര്‍ സൂര്യ സി.എസ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ബാലസഭ റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments