Post Category
ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
പെരുങ്കടവിള അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിനു കീഴില്‍ പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട് എന്നീ ഗ്രാമപഞ്ചായത്ത് പരിധിയിലെ നാല് അങ്കണവാടി കം ക്രഷുകളില്‍ ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ തസ്തികകളില്‍ അഭിമുഖത്തിനായി അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു പാസായ വനിതകള്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എൽ.സി പാസായ വനിതകള്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അങ്കണവാടി കം ക്രഷ് സ്ഥിതിചെയ്യുന്ന അതാത് വാര്‍ഡിലെ 35 വയസു കവിയാത്ത താമസക്കാരായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷകള്‍, ശിശുവികസന പദ്ധതി ഓഫീസ്, പെരുങ്കടവിള അഡീഷണല്‍, പെരുങ്കടവിള പി.ഒ, തിരുവനന്തപുരം, 695124 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. അവസാന തീയതി മെയ് 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2277306
date
- Log in to post comments