ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാന്നൂര്‍ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ഒഴിവുളള ട്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക്, ഫിസിക്കല്‍ സയന്‍സ്, ബയോളജി, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ് എന്നിവയാണ് യോഗ്യത. യു.പി വിഭാഗത്തില്‍ ആകെ മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത പ്ലസ്ടു, ഡി.എഡ്.
താത്പര്യമുള്ള വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 27ന് രാവിലെ 11 മണിക്ക് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിൽ പങ്കെടുക്കാം. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 8547630012.
- Log in to post comments