Post Category
നഴ്സറി അധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പിടാവന്നൂര്‍ ഗവ. മോഡല്‍ പ്രീ സ്കൂളിലേയ്ക്ക് (നഴ്സറി) അധ്യാപകരെ നിയമിക്കുന്നു.
അപേക്ഷകര്‍ എസ്എസ്എല്‍സി വിജയിച്ചിട്ടുള്ളവരും പി.പി.ടി.ടി.സി (പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്സ് ) സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 21ന് രാവിലെ പത്തിന് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 8281284332.
date
- Log in to post comments