Post Category
സംരംഭകര്‍ക്കായി ചാര്‍ട്ടേഡ് അക്കൌണ്ടന്റിന്റെ സേവനം നല്‍കി
മലപ്പുറം കോട്ടക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ സ്റ്റാളില്‍ സംരംഭകര്‍ക്കായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ചാര്‍ട്ടേഡ് അക്കൌണ്ടന്റിന്റെ സൗജന്യ സേവനം നല്‍കി. ജി.എസ്.ടി, ടാക്സേഷന്‍, റിട്ടേണ്‍ ഫയലിംഗ് തുടങ്ങിയ വിഷയങ്ങളില്‍ സംരംഭകര്‍ക്കുണ്ടായിരുന്ന സംശയ നിവാരണത്തിന് വേണ്ടി നടത്തിയ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
date
- Log in to post comments