Skip to main content

അവസാന ദിവസം നാടന്‍ പാട്ടിന് താളമിട്ട് കോട്ടക്കുന്ന് മൈതാനം

നാടന്‍ പാട്ടിന്റെ രാജകുമാരി ഗായിക പ്രസീത ചാലക്കുടിക്കൊപ്പം താളം പിടിച്ച് ആയിരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടക്കുന്ന് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അവസാന ദിനത്തിലാണ് ചടുല താളത്തിന്റെ ആരവങ്ങള്‍ ഉയര്‍ന്നത്. കാണികള്‍ക്കൊപ്പം ആടിയും പാടിയും അക്ഷരാര്‍ഥത്തില്‍  പ്രസീതയും സംഘവും വേദിയെ ഇളക്കിമറിച്ചു. ഏവരെയും ത്രസിപ്പിക്കുന്ന നാടന്‍ ശീലുകളില്‍ വേദി ഒന്നാകെ ആറാടിയപ്പോള്‍ എന്റെ കേരളം പ്രദര്‍ശനത്തിന്റെ കലാസന്ധ്യ ഉത്സവ രാവായി. കലാഭവന്‍ മണിയുടെ ജനപ്രിയ നാടന്‍ പാട്ടുകളും മലയാളിയുടെ മനം കവര്‍ന്ന സിനിമ പാട്ടുകളും മാപ്പിളപ്പാട്ടുകളും ഇടകലര്‍ത്തി 14 കലാകാരന്മാര്‍ അരങ്ങുണര്‍ത്തിയതോടെ ജനമാകെ ഇളകിമറിയുകയായിരുന്നു. അതിഗംഭീര കലാവിരുന്നോടെ നാടന്‍പാട്ട് ഗാനമേള പര്യവസാനിച്ചപ്പോള്‍ കാണികളുടെ മനസില്‍ പൂരം കൊടിയിറങ്ങിയ പ്രതീതിയായിരുന്നു.

 

date