Post Category
ഡാറ്റ അപ്ഡേഷൻ
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച സോഫ്റ്റ്വേറിൽ (ലിങ്ക്: https://services.unorganisedwssb.org/index.php/home) എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങളും രജിസ്ട്രേഷൻ ഡാറ്റ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തണമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു.
ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി ജൂലൈ 31 നകം അപ്ലോഡ് ചെയ്യണം. ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ പദ്ധതി നിഷ്കർഷിക്കുന്ന രേഖകൾ സഹിതമുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള 25 രൂപ നൽകാത്തവർ ആ തുക അടയ്ക്കേണ്ടതാനെന്നും ലേബർ കമ്മിഷണർ അറിയിച്ചു.
date
- Log in to post comments