Skip to main content

താത്ക്കാലിക നിയമനം

ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ അന്തിക്കാട് മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ വൈകീട്ട് 6 മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 5 മണി വരെ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് വെറ്ററിനറി സര്‍ജനെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90 ല്‍ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും നിയമനം. വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മെയ് 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2361216.

date