Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഷൊര്‍ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(ടി.എച്ച്.എസ്) സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.എസ്.കെയുടെ ആഭിമുഖ്യത്തിലാണ് സൗജന്യമായി കോഴ്സുകള്‍ നടത്തുന്നത്. ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ എന്നിവയാണ് കോഴ്‌സുകള്‍. എസ്.എസ്.എല്‍.സി വിജയിച്ച 15 മുതല്‍ 23 വയസ് വരെ പ്രായമുള്ളവര്‍ മെയ് 15 വരെ അപേക്ഷിക്കാം. ഫോണ്‍: 7306593009, 7907798833

 

date