Post Category
ലോകക്ഷീര ദിനം; വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ചിത്രരചന, ക്വിസ്, പ്രബന്ധ മത്സരം എന്നിവയാണ് നടത്തുന്നത്. മെയ് 29 ന് രാവിലെ 10 ന് ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തിലാണ് മത്സരം. ചിത്രരചന മത്സരം എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തിന് പങ്കെടുക്കാം. പ്രബന്ധ മത്സരം, ക്വിസ് എന്നിവയ്ക്ക് യു.പിക്കും ഹൈസ്‌കൂളിനും പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തിച്ചേരേണ്ടതാണ്. താതപര്യമുള്ളവര്‍ മെയ് 24 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04922 226040, 7902458762, 9074993554
date
- Log in to post comments