Skip to main content

കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ്

കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. മെയ് 27, 28 തീയതികളില്‍ കണ്ണൂര്‍ ഗവ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മെയ് 29, 30 തീയതികളില്‍ കോഴിക്കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് ക്യാമ്പ്. സിറ്റിങ്ങിന് ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാറും ഉപലോകായുക്ത ജസ്റ്റിസ് വി. ഷെര്‍സിയും ക്യാമ്പിന് നേതൃത്വം നല്‍കും. രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന സിറ്റിങ്ങില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. 

date