Skip to main content

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; പാരിതോഷികം നല്‍കും

എസ് എസ് എല്‍ സി പരീക്ഷ, കായിക വിനോദ മത്സരങ്ങള്‍ എന്നിവയില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പാരിതോഷികം നല്‍കുന്നു. എസ് എസ് എല്‍ സി പരീക്ഷയില്‍ പത്ത്, ഒന്‍പത്, എട്ട് എ പ്ലസുകള്‍ ലഭിച്ചവര്‍ക്കും 2024-25 വര്‍ഷത്തില്‍ കായിക വിനോദ മത്സരങ്ങളില്‍ ദേശീയ - സംസ്ഥാന തലങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ സാധിക്കുക. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി/ അനുബന്ധ മത്സ്യത്തൊഴിലാളി പാസ്സ്ബുക്ക്, പഠിച്ച സ്‌കൂളില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, കുട്ടിയുടെ ആധാര്‍ കാര്‍ഡ്, ബേങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം മെയ് 20 നകം അതാത് ഫിഷറീസ് ഓഫീസുകളില്‍ എത്തിക്കണമെന്ന് മേഖലാ എക്‌സിക്യൂട്ടീവ് അറിയിച്ചു.

date