Skip to main content
ഗസൽ തേൻ മഴയുമായി   കാസർഗോഡ് ജില്ലയിലെ  വലിയപറമ്പ ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡണ്ട് സജീവൻ ഇടയിലക്കാട്,

ഗസല്‍ തേന്മഴയില്‍ നനഞ്ഞ് എന്റെ കേരളം 

പോലീസ് മൈതാനിയില്‍ നടന്നു വരുന്ന എന്റെ  കേരളം പ്രദര്‍ശന വിപണന മേള കാണാനെത്തിയവരെ ഗസല്‍ സംഗീതം  ഇളംകാറ്റു പോലെ തട്ടി തലോടിയപ്പോള്‍ ഗായകനെ അന്വേഷിച്ച് ആളുകള്‍  വേദിയിലേക്കെത്തി. പ്രശസ്ത മലയാളം ഗസല്‍ ഗാനങ്ങളും പഴയ സിനിമാ ഗാനങ്ങളും ആലപിച്ച് ശ്രോതാക്കളെ സംഗീത തേന്‍ മഴയില്‍ നനയിച്ചത് സജീവന്‍ ഇടയിലക്കാട് എന്ന കലാകാരനായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടാണ് ഇദ്ദേഹമിപ്പോള്‍. ഗസല്‍ സംഗീതത്തിനൊപ്പം ഗ്രാമപഞ്ചായത്ത് ഭരണവും  ശ്രുതി തെറ്റാതെ കൊണ്ടു പോകുന്ന ഇദ്ദേഹത്തിന് ഏഷ്യാ പസഫിക് രാജ്യങ്ങളിലെ മികച്ച  ലോക്കല്‍ ലീഡര്‍ ചാമ്പ്യന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  22 വേദികള്‍ വരെയെത്തി നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ സംഗീത യാത്രയില്‍ ഹാര്‍മോണിയം കലാകാരനായ മോഹന്‍ദാസ് അണിയാരം, തബല കലാകാരന്‍ തൃക്കരിപ്പൂര്‍ മഹേഷ്‌ലാല്‍, റിഥം പാഡ്  കലാകാരന്‍ പ്രദീപ് മട്ടന്നൂര്‍, ഗിറ്റാര്‍ കലാകാരന്‍ പ്രമോദ് എന്നിവരുമുണ്ട്.

date