Skip to main content

സൈക്കോളജിസ്റ്റ് അഭിമുഖം

സർക്കാർ കോളേജ്, ആറ്റിങ്ങൽ, ശ്രീ നാരായണ കോളേജ് (വർക്കല), ശ്രീ ശങ്കര കോളേജ് (നഗരൂർ), ശ്രീ നാരായണ ട്രയിനിംഗ് കോളേജ് (നെടുങ്കണ്ട), ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് (സായിഗ്രാമം, ഊരുപൊയ്ക), മന്നാനിയ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് (പാങ്ങോട്), ഇക്ബാൽ കോളേജ് (പെരിങ്ങമ്മല), സെന്റ് സേവ്യേഴ്‌സ് കോളേജ്, (തുമ്പ) എന്നീ കോളേജുകളിലേയ്ക്ക് 2025-26 അധ്യയന വർഷം താത്ക്കാലികമായി ജീവനി  സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധമാണ് യോഗ്യത. ജീവനി/ ക്ലിനിക്കൽ/ കൗൺസലിങ് മേഖലയിലെ പ്രവർത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത/ അക്കാദമിക മികവും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കൗൺസലിങ് ഡിപ്ലോമയും അഭിലഷണീയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 17 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ആറ്റിങ്ങൽ ഗവ. കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9188900157.

പി.എൻ.എക്സ് 2027/2025

date