Post Category
സ്കോളർഷിപ്പ് വിതരണം
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2022-23 അധ്യയന വർഷം ഉന്നതവിജയം കാരസ്ഥമാക്കിയവർക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്വർണനാണയം, ലാപ്ടോപ്പ്, സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം മെയ് 19ന് രാവിലെ 10ന് തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൌസിലെ കോൺഫറൻസ് ഹാളിൽ നടത്തും. ചടങ്ങിന്റെ് ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവും തൊഴിൽ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, ബോർഡ് ചെയർമാൻ, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ് 2039/2025
date
- Log in to post comments