വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ നെടുങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് ഒരു വാര്ഡന്(പെണ്), രണ്ട് കുക്ക് (പെണ്), ഒരു വാച്ച്മാന് (ആണ്) എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് മെയ് 17 ന് രാവിലെ 10ന് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
വാച്ച്മാന്, വാര്ഡന് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി പാസായിരിക്കണം. കുക്ക് തസ്തിക യിലേക്ക് അപേക്ഷി ക്കുന്നവര്, ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂഷന് കെ.ജി.സി.ഇ - ഫുഡ് പ്രൊഡക്ഷന്‍ കോഴ്സ് അല്ലെങ്കില്‍ ഗവ. അംഗീകൃത തത്തുല്യ കോഴ്സ് പാസായിരിക്കണം. ഇവരുടെ അഭാവത്തില്‍ പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും. പ്രായപരിധി 55 വയസില്‍ താഴെ. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിപ്പെട്ടവര്‍ മാത്രം, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സഹിതം മെയ് 17ന് രാവിലെ 10 നു പൈനാവ് -കുയിലിമല സിവില്‍ സ്റ്റേഷനിലുള്ള ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 048662 296297.
- Log in to post comments