ഗസ്റ്റ് അധ്യാപക നിയമനം
ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സംസ്കൃതം, അറബിക്, സ്റ്റാറ്റിസ്റ്റിക്സ്,സുവോളജി, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ ഒരോ ഒഴിവും ഇംഗ്ലീഷ്, ഫിലോസഫി വിഷയങ്ങളില്‍ മൂന്ന് ഒഴിവുകളുമാണുള്ളത്. മെയ് 30ന് രാവിലെ 10 മണിക്ക് സംസ്കൃതം,അറബി വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നടക്കും. ജൂണ്‍ മൂന്നിന് രാവിലെ 10 മണിക്ക് ഇംഗ്ലീഷ്, 10.30 ന് സുവോളജി, ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്റ്റാറ്റിസ്റ്റിക്സ്, ജൂണ്‍ നാലിന് രാവിലെ 10.30 ന് ഫിലോസഫി, ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് ഹിസ്റ്ററി വിഷയങ്ങളുടെ അഭിമുഖവും നടക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത പിഎച്ച്ഡി / നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പിഎച്ച്ഡി /നെറ്റ് യോഗ്യതയുള്ള വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ പി.ജിക്ക് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. ഫോണ്‍:8078042347
- Log in to post comments