അക്കാദമിക വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമായി പൊതുവിദ്യാഭ്യാസ വകുപ്പ്
അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ നേര്സാക്ഷ്യങ്ങളുമായാണ് എന്റെ കേരളം പ്രദര്‍ശന മേളയില്‍ പൊതുവിദ്യാദ്യാസ വകുപ്പ് സ്റ്റാൾ ഒരുക്കിയത്. സംയുക്ത ഡയറി, സചിത്ര പാഠപുസ്തകം, നൈപുണി വിദ്യാഭ്യാസം, ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, കൈറ്റ്, ഡയറ്റ്, തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസം, തുടങ്ങിയവയെല്ലാം പ്രദര്‍ശന സ്റ്റാളിന്റെ വൈവിധ്യത്തിന് നിറപ്പകിട്ടേകി. വിവിധ ഉപജില്ലകളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും സ്റ്റാളിലെത്തിയത്. പാഠപുസ്തകത്തിലെ മികവുകള്‍, വായന, സര്‍ഗാത്മക ഡയറി എഴുത്ത്, കുരുന്നെഴുത്തുകള്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ സ്റ്റാളിൽ എത്തുന്നവർക്ക് പരിചയപ്പെടുത്തി. ജില്ലാതല മികവില്‍ ഒന്നാംസ്ഥാനം നേടിയ വായനോത്സവം എന്ന പ്രോജക്ടിന്റെ സൃഷ്ടികളും സ്ലൈഡുകളും പ്രദര്‍ശിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മോഡലും പ്രദര്‍ശനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്. ടിങ്കറിംഗ് ലാബ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിര്‍മിച്ച വര്‍ക്കിംഗ് മോഡലായ സ്മാര്‍ട്ട് ഗ്ലൗ, വെര്‍ച്ച്വല്‍ റിയാലിറ്റി മൊബൈല്‍ ഫോണിലൂടെ കാണിക്കുന്ന വി ആര് ബോക്സ് എന്നിവയുടെ വിശദീകരണവും സ്റ്റാളിൽ ഉണ്ട്. സോളാര്‍ ഇറിഗേഷന്‍ സിസ്റ്റം, വിദ്യാലയങ്ങളില്‍ പാല് വിതരണത്തിനുള്ള പ്രായോഗിക പ്രശ്നത്തെ ക്രിയാത്മകമായി പരിഹരിക്കുന്ന നൂതന സംവിധാനങ്ങൾ എന്നിവയും കുട്ടികൾ വിശദീകരിച്ച് നൽകുന്നുണ്ട്.
- Log in to post comments