Post Category
ഫാർമസിസ്റ്റ് നിയമനം
പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഒരു ഫാർമസിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി ഫാം / ഡി ഫാമും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. അഭിമുഖം മേയ് 27 ന് നടക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം മേയ് 24 വൈകുന്നേരം 5ന് മുൻപായി പൂവാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2210017.
പി.എൻ.എക്സ് 2071/2025
date
- Log in to post comments