ഗസ്റ്റ് അധ്യാപക ഒഴിവ്
കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധാപകരുടെ ഒഴിവുണ്ട്. തമിഴ്, എക്കണോമിക്സ് വിഭാഗത്തിലാണ് ഒഴിവുള്ളത്. മെയ് 21 ന് രാവിലെ 10 മണിക്ക് എക്കണോമിക്സ് അധ്യാപക ഒഴിവിലേക്കും 11 മണിക്ക് തമിഴ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖവും നടക്കും. യു.ജി.സി നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ ഇമെയില്‍ വഴിയോ അയക്കാം. അപേക്ഷകള്‍ www.gasck .edu. in ലഭിക്കും. ഇ-മെയില്‍; principalgasck@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188900190
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ വയലിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. മെയ് 23ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടക്കും. ബിരുദാനന്തര ബിരുദമുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2527437
- Log in to post comments