ഹാൻഡ് ലൂം ടെക്നോളജി കോഴ്സ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയുടെ കണ്ണൂർ, സേലം, ഗഡക്, വെങ്കിടഗിരി ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ത്രിവത്സര ഹാൻഡ് ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി / തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 23 വയസ്സ്. പട്ടികജാതി /വർഗക്കാരുടെ പ്രായപരിധി 25 വയസ്സ്. പ്രവേശനം ലഭിക്കുന്നവർക്ക് സർക്കാർ നിരക്കിൽ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകൾ നേരിട്ടോ www.iihtkannur.ac.in വെബ്സൈറ്റ് വഴിയോ സമർപ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി, പി ഒ കിഴുന്ന, തോട്ടട, കണ്ണൂർ - 7 എന്ന വിലാസത്തിൽ ജൂൺ 16 നകം ലഭിക്കണം. ഫോൺ: 0497 2835390
- Log in to post comments