Post Category
മത്സ്യകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു
2025 വർഷത്തെ മത്സ്യകർഷക അവാർഡിന് ഫിഷറീസ് വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. മികച്ച ശുദ്ധജല കർഷകൻ, ഓരു ജല മത്സ്യകർഷകൻ, ചെമ്മീൻ കർഷകൻ, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കർഷകൻ, അലങ്കാര മത്സ്യകർഷകൻ, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉൽപ്പാദന യൂണിറ്റ് കർഷകൻ, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാർട്ട് അപ്പ്, മത്സ്യകൃഷിയിലെ ഇടപെടൽ സഹകരണ സ്ഥാപനം, എന്നിവയ്ക്കാണ് അവാർഡ്. പൂരിപ്പിച്ച അപേക്ഷകൾ മേയ് 26 വരെ പള്ളം ഗവ മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന പള്ളം മത്സ്യഭവൻ ഓഫീസ് ( ഫോൺ: 0481-2434039) ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസ്(ഫോൺ-04822-299151, 04828-292056) ,വൈക്കം മത്സ്യഭവൻ ഓഫീസ് (ഫോൺ-04829-291550) എന്നീ ഓഫീസുകളിൽ സമർപ്പിക്കാം.
date
- Log in to post comments