ആധുനിക നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ ടോൾ ചെമ്മനാകരി റോഡ് നാടിനു സമർപ്പിക്കും
ആധുനിക നിലവാരത്തിൽ നവീകരണം പൂർത്തിയായ ടോൾ- ചെമ്മനാകരി റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (മേയ് 16) വൈകുന്നേരം 4.30 ന് നാടിന് സമർപ്പിക്കും. തിരുവനന്തപുരം മാനവീയം വിഥിയിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ടോൾ ചെമ്മനാകരി റോഡിന് സമീപം വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ശിലാഫലക അനാച്ഛാദനവും അധ്യക്ഷതയും സി.കെ ആശ എം.എൽ.എ നിർവഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.പ്രീതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ സലില, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ ബിനു, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രമീള രാമണൺ, മജിത ലാൽജി, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി. എസ് ജയരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡോ. സി.എം കുസുമൻ, സാബു .പി. മണലോടി, എം.കെ ഷിബു, സുബൈർ പുളിന്തുരുത്തി, ജോയ് ചെറുപുഷ്പം, സി.പി മണിക്കുട്ടൻ, സിറിയക് , എം.കെ രവീന്ദ്രൻ, റഷീദ്, രാജു, ശശിധരൻ, കെ.എസ് മാഹിൻ, പോൾസൺ ജോസഫ്, സ്വാഗതം സംഘം ചെയർമാൻ സനീഷ് കുമാർ എന്നിവർ പങ്കെടുക്കും.
- Log in to post comments