നവീകരിച്ച ഉറവയ്ക്കൽ-കൂരാലി റോഡ് ഉദ്ഘാടനം ഇന്ന്
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ ഒറവയ്ക്കൽ-കൂരാലി റോഡിന്റെ അരുവിക്കുഴി മുതൽ വല്യാത്ത്കവല വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (മേയ് 16) വൈകിട്ട് 4:30ന്് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. പള്ളിക്കത്തോട് അയ്യപ്പൻപിള്ള മെമ്മോറിയൽ ഓഡിറ്റോറിയം (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) നടക്കുന്ന ഉദ്ഘാടനചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യാതിഥിയായും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് കെ. കെ. വിപിനചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി അഞ്ചാനി, ജോമോൾ മാത്യു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.അശ്വതി, സനു ശങ്കർ, മോളിക്കുട്ടി മാത്യു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആശാ ഗിരീഷ്, അനിൽ മാത്യു,ജിന്റോ സി. കാട്ടൂർ, ബി. സൗമ്യ, ജെസി ബെന്നി, വി. റ്റി. അനിൽകുമാർ, കെ എൻ വിജയൻ, കെ. ആർ, സന്ധ്യാദേവി, കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം. അശോക് കുമാർ, പൊതുമരാമത്ത് വകുപ്പു നിരത്തുവിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോൺസൺ ജോസഫ്, എം. എസ്. സജീവ്, ജോസ് പി. ജോൺ, ജോജി പാലാപ്പറമ്പിൽ, ദിപിൻ സുകുമാർ, സജി അക്കിമട്ടെൽ, പ്രസനൻ പട്ടരുമഠം, സംഘടനാ പ്രതിനിധികളായ എസ്. രാജീവ്, കെ. ജോസഫ്, ബി. രാധാകൃഷ്ണൻ കണിയമറ്റം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
- Log in to post comments