Post Category
അപേക്ഷ തിയതി നീട്ടി
വണ്ടൂർ ഗേൾസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തിലെ കോസ്മറ്റോളജിസ്റ്റ്, അസിസ്റ്റൻറ് ബേക്കിംഗ് ടെക്നീഷ്യൻ എന്നീ ഒരു വർഷം ദൈർഘ്യമുള്ള കേന്ദ്രസർക്കാർ അംഗീകൃത സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്കുള്ള അപേക്ഷ തിയതി നീട്ടി. അവസാന തിയതി മെയ് 24. 15 നും 23 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ശനി, ഞായർ എന്നീ അവധി ദിവസങ്ങളിലായിരിക്കും ക്ലാസുകൾ. അപേക്ഷാ ഫോം സ്കൂളിലും https://sskerala.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 9745645295.
date
- Log in to post comments