കരിയം-ഇടവക്കോട്-പാറോട്ടുകോണം -പാണൻവിള റോഡ്, കാര്യവട്ടം-പുല്ലാന്നിവിള -ചേങ്കോട്ടു കോണം റോഡ് യഥാർഥ്യമായി
നാടിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്ന കരിയം-ഇടവക്കോട്-പാറോട്ടുകോണം -പാണൻവിള റോഡ്, കാര്യവട്ടം-പുല്ലാന്നിവിള -ചേങ്കോട്ടു കോണം റോഡ് എന്നിവ യഥാർഥ്യമായി.
കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിയം-ഇടവക്കോട്-പാറോട്ടുകോണം -പാണൻവിള റോഡ്, കാര്യവട്ടം-പുല്ലാന്നിവിള -ചേങ്കോട്ടു കോണം റോഡിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.
മണ്ഡലത്തിൽ ഒൻപത് വർഷക്കാലയളവിൽ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി ജനങ്ങൾക്ക് ആവശ്യമായ എല്ലാ മേഖലകളിലും വലിയ വികസനം ഉണ്ടായിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വ്യക്തമാക്കി.
പൊതുമരാമത് വകുപ്പ് സംസ്ഥാനത്തുടനീളം നിർമാണം പൂർത്തിയാക്കിയ 50 റോഡുകളുടെയും തിരുവനന്തപുരം നഗരസഭയുടെ 12 സ്മാർട്ട് സിറ്റി റോഡുകളും നാടിന് സമർപ്പിച്ചു. 8.46 കോടി രൂപ വിനിയോഗിച്ചാണ് കരിയം-ഇടവക്കോട്-പാറോട്ടുകോണം -പാണൻവിള റോഡ്, കാര്യവട്ടം-പുല്ലാന്നിവിള -ചേങ്കോട്ടുകോണം റോഡും അന്തർദേശീയ നിലവാരത്തിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ആകെ 6.300 കിലോമീറ്റർ ദൂരമാണ് റോഡിനുള്ളത്. ആവശ്യമായ സ്ഥലങ്ങളിൽ ഓടകൾ, സംരക്ഷണഭിത്തി, റോഡ് സുരക്ഷയ്ക്കാവശ്യമായ മാർക്കിംഗ്, സ്റ്റഡ് ബോർഡ് തുടങ്ങിയവയും പൂർത്തീകരിച്ചിട്ടുണ്ട്.
പുല്ലാന്നിവിള ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ചെമ്പഴന്തി വാർഡ് കൗൺസിലർ ചെമ്പഴന്തി ഉദയൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാർ, പൊതുമരാമത്ത് വകുപ്പ്, റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments