Skip to main content
.

ഡിജിറ്റലായി കൃഷിയിടം; പുത്തന്‍ താരമായി ഡ്രോണ്‍

ഡിജിറ്റല്‍ മേഖലയിലെ പുത്തന്‍ താരമായ ഡ്രോണുകളുടെ സാധ്യത പരിചയപ്പെടുത്തി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കൃഷി വകുപ്പ് സ്റ്റാള്‍.  ചെലവ് കുറഞ്ഞ രീതിയില്‍  കര്‍ഷകര്‍ക്ക് വളപ്രയോഗം സാധ്യമാക്കുന്ന ഡിജിറ്റല്‍ കൃഷിരീതിയാണ് പ്രദര്‍ശിപ്പിക്കുന്നത്. നെല്‍ചെടി കൊണ്ട് സുന്ദരമായ പാടം അതിനു നടുവില്‍ ഡ്രോണും.  കാണികളെ ആകര്‍ഷിക്കുന്ന തരത്തില്‍ തല്‍സമയ വിശദീകരണമാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്.  നിമിഷനേരം കൊണ്ട് ഒരേക്കര്‍ പാടത്ത് വളപ്രയോഗം നടത്താന്‍ ഡ്രോണിനാകും. കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകുന്ന തരത്തില്‍ വിളകളുടെ വളര്‍ച്ചയും  ഉല്‍പാദനവും നിരീക്ഷിക്കുന്നതിനും സഹായകമാണ്. വിളകളിലെ കീടനിയന്ത്രണം സംബന്ധിച്ച് സമഗ്ര വിവരം ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടറുടെ സേവനവുമാണ് മറ്റൊരാകര്‍ഷണം.
കേരള ഗ്രോ, മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, കാര്‍ഷിക സേവനം ഒരു കുടക്കീഴില്‍ ലഭിക്കുന്ന കതിര്‍ ആപ്പ് രജിസ്‌ട്രേഷന്റെ ഹെല്‍പ് ഡെസ്‌ക്കും തുടങ്ങിയവയുണ്ട്. ഒപ്പം അന്താരാഷ്ട്ര നിലവാരത്തില്‍ ആഗോള സംവിധാനത്തില്‍ കാര്‍ഷിക വിപ്ലവമാകാന്‍ തലസ്ഥാനത്ത് ഉയരുന്ന കാബ്കോയുടെ മോഡല്‍ മിനിയേച്ചറും  ഒരുക്കിയിട്ടുണ്ട്.

 

date