Skip to main content
.

സൗജന്യ സേവനം ഒരുക്കി അക്ഷയ

സൗജന്യമായി ആധാര്‍ പുതുക്കണോ? എങ്കില്‍  എന്റെ കേരളം മേളയിലേക്ക് പോന്നോളൂ. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയിലെ അക്ഷയ സ്റ്റാളിലൂടെ നിരവധി ഓണ്‍ലൈന്‍ സേവനം  പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഒരുക്കിയിരിക്കുന്നു. കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിലാണ്  അക്ഷയ ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കുന്നത്.
ആധാര്‍ എന്റോളിംഗ്, ആധാര്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍, പുതുക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍, ഇ-ഡിസ്ട്രിക്ട് സംബന്ധിച്ച സൗജന്യ സേവനം തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങളാണ് അക്ഷയ ഹെല്‍പ് ഡെസ്‌ക് മുഖേന നല്‍കുന്നത്.
കൂടാതെ വ്യക്തിഗത രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിലോക്കര്‍ സംവിധാനവും സ്റ്റാളിലുണ്ട്. ആധാര്‍ കാര്‍ഡുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിലോക്കര്‍ സേവനം ഉപയോഗപ്പെടുത്താം. പ്രദര്‍ശന-വിപണന മേളയ്‌ക്കെത്തുന്ന നിരവധി സന്ദര്‍ശകരാണ് ഹെല്‍പ് ഡെസ്‌കില്‍ നിന്ന് വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.

എല്ലാ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയദുരീകരണവും സ്റ്റാളില്‍ ലഭിക്കും. സര്‍ക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെഫൈ പൊതുജനങ്ങള്‍ക്ക് പരിചയപെടുത്തുന്നതിനായി ഐ.ടി സ്റ്റാള്‍ പവിലിയന്‍ പരിസരത്തു വൈഫൈ സൗകര്യവുമുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് രെ ഹെല്‍പ്‌ഡെസ്‌കിന്റെ സേവനം ലഭ്യമാകും.

 

date