കുന്ദമംഗലം മണ്ഡലത്തില്‍ 80 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി
കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ ഫ്ളഡ് പദ്ധതിയില്‍ 80 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കുനിത്താഴം ഓവുങ്ങര റോഡ് -10 ലക്ഷം, ആനപ്പാറ വള്ളുവന്‍കുന്ന് റോഡ് -5 ലക്ഷം, എടത്തില്‍പ്പടി താളിക്കുണ്ട് തണ്ടാംമണ്ണില് റോഡ് -5 ലക്ഷം, നെടുമ്പൊയില്‍ കോണോട്ട് റോഡ് -5 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല തേവര്‍വട്ടം റോഡ് -5 ലക്ഷം, വെണ്ണക്കോട് എടവലത്ത് കാഞ്ഞിരത്തിങ്ങല്‍ റോഡ് -10 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ എടപ്പുനത്തില്താഴം വളപ്പില്‍ ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രം റോഡ് -5 ലക്ഷം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍മഠം കുന്നംകുളങ്ങര റോഡ് -10 ലക്ഷം, പാറക്കണ്ടം കീഴ്പ്പാടം റോഡ് -5 ലക്ഷം, പന്നിയൂര്‍കുളം മനത്താനത്ത് താഴം റോഡ് -5 ലക്ഷം, അലുവങ്ങല്താഴം അറത്തില്‍പറമ്പ് റോഡ് -5 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ തൊണ്ടിലക്കടവ് റോഡ് -10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
- Log in to post comments