Skip to main content

ഐ.ടി.ഐ സ്‌പെക്ട്രം ജോബ് ഫെയര്‍:സംഘാടകസമിതി രൂപീകരിച്ചു

 

ഇടുക്കി ജില്ലയില്‍ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിക്കുന്ന സ്‌പെക്ട്രം ജോബ് ഫെയറിനായി ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിന്‍ രക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു. കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ബീനാ ടോമി ചെയര്‍മാനായും വാര്‍ഡ് കൗണ്‍സിലര്‍ ഷാജി കൂത്താടിയില്‍ വൈസ് ചെയര്‍മാന്‍ ആയും കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ അനില എം.കെ ജനറല്‍ കണ്‍വീനറും വൈസ് പ്രിന്‍സിപ്പാള്‍  ജോണ്‍സണ്‍ കെ. എം കണ്‍വീനറും ആയ കമ്മിറ്റിയില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.

കമ്മിറ്റിയില്‍ ഗവണ്‍മെന്റ്,പ്രൈവറ്റ് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളാണ്. മെയ് 23ന് കട്ടപ്പന ഐ.ടി.ഐ യില്‍ നടക്കുന്ന ജോബ് ഫെയറില്‍ 150 ലധികം കമ്പനികള്‍ പങ്കെടുക്കുമെന്നും ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും ഐ.ടി.ഐ അവസാന വര്‍ഷ വിദ്യാര്‍ത്ഥി കള്‍ക്കും പങ്കെടുക്കാ വുന്നതാണെന്നും സംഘാടകസമിതി അറിയിച്ചു.

 

 

date