Skip to main content

കറുത്തേടം -തെള്ളകം - അടിച്ചിറ റോഡ് ഉദ്ഘാടനം ഇന്ന് ( മേയ് 18 ഞായറാഴ്ച)

ആധുനിക നിലവാരത്തിൽ നിർമാണം പൂർത്തിയായ ഏറ്റുമാനൂരിലെ കറുത്തേടം -തെള്ളകം - അടിച്ചിറ റോഡിൻ്റെ ഉദ്ഘാടനം  ഞായറാഴ്ച (മേയ് 18) വൈകുന്നേരം നാലിന് തെള്ളകത്തുശേരി ജംഗ്ഷനിൽ വെച്ച് സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. 
പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. 
 ഏറ്റുമാനൂർ  നഗരസഭയുടെ അധീനതയിലുള്ള റോഡ്  പൊതുമരാമത്ത് നിരത്ത് വകുപ്പ് ഏറ്റെടുത്ത്  ആധുനിക നിലവാരത്തിൽ പൂർത്തിയാക്കുകയായിരുന്നു. 2.35 കിലോമീറ്റർ നീളമുള്ള റോഡ് 4.88 കോടി രൂപ ചെലവിട്ടാണ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പുനർനിർമിച്ചത്.  ഏറ്റുമാനൂർ നഗരസഭയുടെ 18, 19 ,20 ,21 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 
ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് , വൈസ് ചെയർമാൻ പി.ബി. ജയമോഹൻ, നഗരസഭാംഗങ്ങളായ മാത്യു കുര്യൻ, സിന്ധു കറുത്തേടം,
പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ്.  ജയരാജ്,സംഘാടകസമിതി ചെയർമാൻ ജോണി വർഗീസ്, കൺവീനർ പി.വി. പ്രദീപ് എന്നിവർ പങ്കെടുക്കും.

date