Skip to main content

മിനി സൂപ്പർ മാർക്കറ്റ് ഒരുക്കി സപ്ലൈക്കോ

എന്റെ കേരളം പ്രദർശന വിപണന മേളയിലെ സപ്ലൈക്കോ സ്റ്റാളിൽ സാധനങ്ങൾക്ക് വൻ വിലക്കുറവ്. ക്ലാസ്‌മേറ്റ്, ശബരി കോളേജ് ബുക്കുകൾക്ക് 45 രൂപയും സ്കൂൾ നോട്ട്ബുക്കുകൾക്ക് 26 രൂപയുമാണ് വില. സ്കൂൾ ബാഗുകളും വാട്ടർബോട്ടിലുകളും 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. പേന, പെൻസിൽ തുടങ്ങി എല്ലാ സ്കൂൾ ഉത്പന്നങ്ങളും വിലക്കുറവിൽ വാങ്ങാം.

ഇവയ്ക്ക് പുറമെ അരി, ആട്ട, ഗോതമ്പ്, ബൂസ്റ്റ്‌, ഹോർലിക്‌സ് തുടങ്ങിയവയും സ്റ്റാളിൽ ലഭ്യമാണ്. സാധനങ്ങളുടെ വിലക്കുറവും ലഭ്യതയും മേളയിലെത്തുന്ന ജനങ്ങൾക്കിടൽ സപ്ലൈക്കോ സ്റ്റാളിനെ ജനപ്രിയമാക്കി മാറ്റിയിരിക്കുകയാണ്.

date