Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പുന്നപ്ര വാടക്കലിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർത്ഥിനികളുടെ യൂണിഫോം, ബെഡ്ഷീറ്റ്, പില്ലോ കവർ എന്നിവ ആഴ്ച്ചയിൽ രണ്ടു തവണ കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ടു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 26ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷൻ നൽകാം. വിലാസം: സീനിയർ സൂപ്രണ്ട്, ജി.എം.ആർ.എസ് പുന്നപ്ര. വാടയ്ക്കൽ പി.ഒ, ആലപ്പുഴ 688003. ഫോൺ: 7902544637.
(പിആർ/എഎൽപി/1430)
date
- Log in to post comments