Skip to main content

*സ്‌കൂള്‍ വാഹന പരിശോധനയും സ്ലിപ്പ് വിതരണവും 28 ന്*

മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി നഗരസഭാ പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയും സ്ലിപ്പ് വിതരണവും മെയ് 28 ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളില്‍ നടക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയുടെ ഭാഗമായി  അന്നേ ദിവസം ഉച്ചയ്ക്ക്  1.30 ന്  ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നല്‍കും. സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വാഹനത്തിന്റെ രേഖകള്‍, ജിപിഎസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ പരിശോധനയ്ക്ക് എത്തിക്കണം.   അല്ലാത്തപക്ഷം  സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് മാനന്തവാടി ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date