Skip to main content

*ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു*

 

ലോക രക്താതിസമ്മര്‍ദ്ദ ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി പാലിയേറ്റീവ് പരിശീലന കേന്ദ്രത്തില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. രക്തസമ്മര്‍ദ്ദം കൃത്യമായി പരിശോധിക്കുക, നിയന്ത്രിക്കുക, ആയുരാരോഗ്യത്തോടെ ജീവിക്കുക' എന്നതാണ് സന്ദേശം. ആരോഗ്യ വകുപ്പിന്റെ ശൈലി രണ്ട് പരിപാടിയിലൂടെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രക്താതിസമ്മര്‍ദ്ദ നിര്‍ണ്ണയവും സമഗ്ര ചികിത്സയും സൗജന്യമായി ലഭിക്കും.  ഡോ കെ ആര്‍ ദീപ, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി എസ് സുഷമ, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ എ ഇന്ദു, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ എന്നിവര്‍ ക്ലാസെടുത്തു. പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്മിത, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് നഴ്‌സുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date