Skip to main content

പുരോഗമന ചിന്ത പ്രചരിപ്പിക്കുക എഴുത്തുകാരുടെ സാമൂഹിക ദൗത്യം: പ്രഫ. സുജ സൂസന്‍ ജോര്‍ജ്

 

 

പുരോഗമന ചിന്ത പ്രചരിപ്പിക്കുകയാണ് എഴുത്തുകാരുടെ സാമിക ദൗത്യമെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസണ്‍ ജോര്‍ജ് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് അടൂര്‍ എസ് എന്‍ ഡി പി ഹാളില്‍ നടന്ന കവിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നവോഥാന മൂല്യങ്ങള്‍ കേരളീയ സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതില്‍ കവികളും സാഹിത്യകാരന്‍മാരും വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പുരോഗമന പരമായ ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിച്ചപ്പോള്‍ അതിനെതിരെ നാമജപ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നവര്‍ സമൂഹത്തെ പിന്നോട്ട് നടത്താനാണ് ശ്രമിക്കുന്നത്.അനാചാരങ്ങള്‍ക്കെതിരെ ശ്രീനാരായണ ഗുരുവിന് മുന്‍പ് ധീരമായി പ്രതികരിച്ച ആറാട്ടുപുഴ വേലായുധ പണിക്കരെ കുത്തിക്കൊന്നവരുടെ പിന്‍മുറക്കാരാണ് നാമജപ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നത്. ഇത്തരിത്തിലുള്ള പ്രതിഷേധങ്ങള്‍ കണ്ട് പിന്നോട്ട് പോയാല്‍ നവോഥാന പ്രസ്ഥാനങ്ങളുടെ ധീരമായ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത അവകാശങ്ങളൊക്കെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. പ്രളയ സമയത്ത് ഒരേ മനസ്സോടെ അതിനെ നേരിട്ട കേരളീയ സമൂഹം ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍പിരിയുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും ഇതിനെതിരെ സമൂഹത്തെ ബോധവത്കരിക്കേണ്ടത് സാഹിത്യകാരന്‍മാരുടെ കടമയാണെന്നും അവര്‍ പറഞ്ഞു. 

ഇലവുതിട്ട മൂലൂര്‍ സ്മാരകം സെക്രട്ടറി പ്രഫ ഡി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ എന്‍ രാജേഷ് കുമാര്‍, പ്രഫ. ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, ഡോ കെ ജെ സുരേഷ്, അടൂര്‍ രാമകൃഷ്ണന്‍, എം കെ കുട്ടപ്പന്‍, കാശിനാഥന്‍, രമേശ് അങ്ങാടിക്കല്‍, ഡോ അനില ജി നായര്‍, ആര്‍ കെ ഉഷ, സുധ വിജയന്‍, സത്യന്‍ വെള്ളന്‍കുളങ്ങര വള്ളിക്കോട് രമേശന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രശ്മിമോള്‍ സ്വാഗതം ആശംസിച്ചു.

 

date