Skip to main content
കാവിൽ കുട്ടോത്ത് റോഡ്

കാവിൽ-കുട്ടോത്ത് റോഡ്  നവീകരണത്തിന് 95 ലക്ഷം

 

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ  പ്രധാന പാതകളിലൊന്നായ കാവിൽ-കുട്ടോത്ത് റോഡ്  നവീകരണം 95 ലക്ഷം രൂപ ചെലവിട്ട്. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ  എംഎൽഎയുടെ ആസ്തി വികസന  ഫണ്ടിൽനിന്നുള്ള 50 ലക്ഷം ഉൾപ്പെടെ വിനിയോഗിച്ചാണ് നവീകരണം.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെ 20 ലക്ഷം രൂപ  അനുവദിച്ചിരുന്നു. തുടർന്ന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ലഭ്യമാക്കി.
ഇവക്ക് പുറമെ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ  20 ലക്ഷം രൂപയും  തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.
ആവശ്യമായ സ്ഥലങ്ങളിൽ അഴുക്കുചാലും ഓവുപാലവും ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം.

വടകര-തിരുവള്ളൂർ റോഡിനെയും കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിനെയും ബന്ധിപ്പിക്കുന്നതും ലോകനാർക്കാവിലേക്കുള്ള പ്രധാന വഴിയുമാണ് ഈ റോഡ്. പ്രദേശവാസികൾ സൗജന്യമായി ഭൂമി വിട്ടുനൽകിയാണ് റോഡ് വികസനം നടപ്പാക്കുന്നത്. ഇതിനായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശവാസികളും ചേർന്ന് സമിതി രൂപീകരിക്കുകയും തുടർപ്രവർത്തനങ്ങൾ  നടന്നുവരികയുമാണ്.

date