Skip to main content

അറിയിപ്പുകള്‍

വനിതാ കമീഷന്‍ അദാലത്ത് ഇന്ന്

കേരള വനിതാ കമീഷന്‍ ജില്ലാതല അദാലത്ത് ഇന്ന് (മേയ് 23) രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പുതിയ പരാതികളും സ്വീകരിക്കും.

ലോകക്ഷീരദിനം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

ജൂണ്‍ ഒന്ന് ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മെയ് 29ന് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്‍പി വിഭാഗത്തില്‍ ക്രയോണ്‍സ്, യുപി വിഭാഗത്തില്‍ വാട്ടര്‍ കളര്‍, ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പെന്‍സില്‍ ഡ്രോയിങ് എന്നിവയും ഹൈസ്‌കൂള്‍/ഹയര്‍ സെന്‍ഡണ്ടറി വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ രചന, യുപി/ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡഡറി വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരം എന്നിവയും ഉണ്ടാകും. ഫോണ്‍: 9645000165.  

അഡ്മിഷന്‍ ആരംഭിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരമുള്ള സി -ഡിറ്റ് കോഴ്‌സുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍ഐഒഎസ്  കോഴ്സുകളും കെജിസിഇ അംഗീകാരം ലഭിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കോഴ്‌സുകളും നടത്തുന്ന ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8891370026, 0495 2370026.

അധ്യാപക നിയമനം

പുതുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അറബിക്, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 27ന് ഉച്ചക്ക് രണ്ടിന് അഭിമുഖത്തിനെത്തണം. ഫോണ്‍: 9447892607, 8921262859.

ഗതാഗത നിയന്ത്രണം

കാരശ്ശേരി-ചെറുവാടി-കാവിലട എന്‍ എം ഹുസൈന്‍ ഹാജി റോഡിലെ കോട്ടമുഴി പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ വലിയ വാഹനങ്ങള്‍, ഭാരം കയറ്റിയ വാഹനങ്ങള്‍, ബസുകള്‍ എന്നിവ കൊടിയത്തൂര്‍-കാരക്കുറ്റി-നെല്ലിക്കാപ്പറമ്പ് വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

രജിസ്ട്രേഷന്‍ കാര്‍ഡ് കൈപ്പറ്റണം

ജില്ലയിലെ വിമുക്തഭടന്മാര്‍ പുതുക്കിയ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ് കൈപ്പറ്റാന്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2771881.

ക്ഷേമനിധി അംഗങ്ങള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം

അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ്‌വെയറിലൂടെയുള്ള വിവരശേഖരണം നടക്കുന്നതിനാല്‍ എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും രജിസ്ട്രേഷന്‍ ഡാറ്റ പരിശോധിച്ച് വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ്ലോഡ് ചെയ്യുകയും വേണം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസുകള്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ ആവശ്യമായ രേഖകള്‍ സഹിതം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ജൂലൈ 31 വരെയാണ് അപ്ഡേഷന് അവസരം. 

ജില്ലാ ക്ഷേമനിധി ഓഫീസ് മെയ് 28ന് കോഴിക്കോട് ജില്ലയിലെ പത്ത് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപ്‌ഡേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പുഷ്പ ജങ്്ഷന്‍, വെസ്റ്റ്ഹില്‍, നടക്കാവ്, സിവില്‍ സ്റ്റേഷന്‍, ഫറോക്ക് ടൗണ്‍, രാമനാട്ടുകര ടൗണ്‍, കരിമ്പനപ്പാലം (എടോടി), നട്ട് സ്ട്രീറ്റ് (ടൗണ്‍ ഹാളിന് എതിര്‍വശം), വടകര പുതിയ ബസ്സ്റ്റാന്‍ഡ്, ജെ ടി റോഡ് (മുനിസിപ്പല്‍ ഓഫീസിന് സമീപം), താമരശ്ശേരി ടൗണ്‍, കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍ഡ് (ബപ്പങ്ങാട് റോഡ്) എന്നിവയാണ് കേന്ദ്രങ്ങള്‍.

കൊമേഴ്‌സ്യല്‍ അപ്രന്റിസ് നിയമനം 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖല, ജില്ലാ കാര്യാലയങ്ങളില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസ് പരിശീലന തസ്തികയിലേക്കുള്ള അഭിമുഖം മെയ് 28ന് രാവിലെ 11ന് നടക്കും. പരിശീലന കാലയളവ് ഒരു വര്‍ഷം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 26 വയസ്സ് കവിയരുത്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിജിഡിസിഎ/ഡിസിഎ. പ്രതിമാസ സ്റ്റൈപ്പന്റ്: 9000 രൂപ.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക്: https:kspcb.kerala.gov.in. ഫോണ്‍: 0495 2300744.

 

കുടുംബശ്രീ അരങ്ങ് സര്‍ഗോത്സവം

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി നഗരസഭ 27ാം ഡിവിഷനില്‍ അരങ്ങ് സര്‍ഗോത്സവം സംഘടിപ്പിച്ചു. വരകുന്ന് തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ കെ വിപിന, എഡിഎസ് ചെയര്‍പേഴ്സണ്‍ തങ്ക, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഡി കെ ജ്യോതിലാല്‍, ബിന്ദു, ഇ അശോകന്‍, പി വിജയന്‍, ജോബ്രീന, ശൈലജ, ഷഹല, ഗീത തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് തലത്തില്‍ നടത്തിയ പാചക മത്സരത്തില്‍ വിജയിയായ ലത, ശുചിത്വ ഭവനത്തില്‍ വിജയിയായ ഷക്കീല എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. അങ്കണവാടി കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും വയോജന കൂട്ടായ്മ അംഗങ്ങളുടെയും കലാപരിപാടികളാണ് സര്‍ഗോത്സവത്തില്‍ അരങ്ങേറിയത്.

ഇ -കെ വൈ സി മസ്റ്ററിങ്  

ജില്ലയില്‍ എന്‍എഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷന്‍ ഗുണഭോക്താക്കളുടെ ഇ -കെ വൈ സി അപ്ഡേഷന്‍  പൂര്‍ത്തീകരിക്കേണ്ടതിനാല്‍ മസ്റ്ററിങ് നടത്താത്ത ഗുണഭോക്താക്കള്‍ ജൂണ്‍ 10നകം നടത്തണം. റേഷന്‍ കട, താലൂക്ക്/ജില്ലാ സപ്ലൈ ഓഫീസ് എന്നിവ മുഖേനയോ സ്വന്തമായി ഫേസ്ആപ് വഴിയോ മസ്റ്ററിങ് നടത്താം. നിശ്ചിത സമയത്തിനകം മസ്റ്ററിങ് നടത്തി റേഷന്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സൗജന്യ പരിശീലനം

കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിര്‍മാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18-45 പ്രായപരിധിയിലുള്ളവര്‍ക്ക് മെയ് 28നകം അപേക്ഷിക്കാം. ഫോണ്‍: 9447276470

date