Post Category
ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ആരോഗ്യഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ മക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് മുതല്‍ 10 ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇ-ഗ്രാന്റ്‌സ് സൈറ്റ് വഴി മേയ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ജാതി, വരുമാനം ബാധകമല്ല. ശുചീകരണ തൊഴിലില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2252548.
(പിആർ/എഎൽപി/1487)
date
- Log in to post comments