Skip to main content

സാമ്പത്തിക സാക്ഷരത ഉറപ്പാക്കാൻ ദേശീയ സമ്പാദ്യപദ്ധതി വകുപ്പ്

എന്താണ് നിക്ഷേപ പദ്ധതികളുടെ പ്രസക്തി, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിച്ച് ദേശീയ സമ്പാദ്യപദ്ധതി വകുപ്പിന്റെ സ്റ്റാൾ .

 

എൻറെ കേരളം പ്രദർശന വിപണന മേളയിൽ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത, സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ മനു എസ് സെമിനാർ ഉദ്ഘാടനം ചെയ്തു. 

 

തികച്ചും പ്രസക്തമായ നിക്ഷേപ പദ്ധതികളുടെ ആവശ്യകത, സർക്കാർ ആനുകൂല്യ പദ്ധതികളിലെ അറിവിന്റെ പ്രാധാന്യം, വിവിധ സാമ്പത്തിക ഉപകരണങ്ങളുടെ കാര്യക്ഷമമായ കൈകാര്യം എന്നിവയെ കുറിച്ച് സാമ്പത്തിക ബോധവത്ക്കരണ കൗൺസിലർ സുധർഷൻ എം.സി നയിച്ച ആദ്യഘട്ട സെമിനാറിൽ വിശദീകരിച്ചു. സെമിനാറിന്റെ എറണാകുളം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ ആർ നയിച്ചു. അദ്ദേഹം ഓൺലൈൻ പാസ്‌വേഡുകളും വെബ്സൈറ്റുകളും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത, ഡിജിറ്റൽ അറസ്റ്റ് എന്ന ആശയവും ബന്ധപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്തു. കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തേണ്ടതിന്റെ ആവശ്യകതക്ക് ഊന്നൽ നൽകിയാണ് സെമിനാർ നടന്നത്.

 

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ലൈജു എം.എ സെമിനാറിൽ അധ്യക്ഷനായി. ദേശീയ സമ്പാദ്യപദ്ധതി വകുപ്പ് അഡീഷണൽ ഡയറക്ടർ അജിത് കുമാർ പി സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്തു

date