Post Category
എങ്ങനെ വാഹനം ഓടിക്കണം, എന്തെല്ലാം ശ്രദ്ധിക്കണം ; ബോധവത്കരണ ക്ലാസ്സുമായി മോട്ടോർ വാഹന വകുപ്പ്
ഒരു വാഹനം നിരത്തിലേയ്ക്ക് ഇറക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം, എങ്ങനെ വാഹനം ഓടിക്കണം എന്നിങ്ങനെ ഒരു ഡ്രൈവറിൽ ഉണ്ടായേക്കാവുന്ന അനവധി സംശയങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷ സെമിനാറിലൂടെ.
എങ്ങനെ വാഹനം ഓടിക്കണമെന്നും എന്തെല്ലാമാണ് റോഡ് അപകടങ്ങളുടെ കാരണങ്ങൾ എന്നും അതിനെ സംബന്ധിക്കുന്ന കണക്കുകൾ, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ ജില്ലാ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജീഷ് വി ക്ലാസുകൾ നയിച്ചു. ഏകദേശം ആയിരത്തോളം ആളുകൾ സെമിനാറിന്റെ ഭാഗമായി.
date
- Log in to post comments