Post Category
ഹരിത വീഥിയുമായി എറണാകുളം സൗത്ത് ഡിവിഷൻ
എറണാകുളം സൗത്ത് ഡിവിഷൻ നിവാസികളുടെയും മാരിടൈം ബിൽഡേഴ്സിൻ്റെയും , രാമവർമ്മ ക്ലബ്ബിന്റെയും സഹകരണത്തോടെയാണ് സൗത്ത് ഡിവിഷനിലെ പ്രധാന പാത വശങ്ങളിൽ ചെടികൾ വച്ചു പിടിപ്പിച്ചിരിക്കുന്നത്. ഹരിത വീഥിയുടെ ഉദ്ഘാടനം കളക്ടർ എൻ എസ് കെ ഉമേഷ് നിറവഹിച്ചു. ഡിവിഷൻ കൗൺസിലർ പത്മജ എസ് മേനോൻ, മാരിടൈം ബിൽഡേഴ്സ് സിഇഒ കമാൻഡർ എസ് മധു മാർക്കറ്റിംഗ് ഹെഡ് സിവി രാജേഷ് - രാമവർമ്മ ക്ലബ് സെക്രട്ടറി എസ് അശോക് കുമാർ, ട്രഷറർ പ്രദീപ്കുമാർ :സീനിയർ പബ്ലിക് ഹെൽത് ഇൻസ്പെക്ടർ സൂര്യ മോൾ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിസാ നിഷാദ്, പബ്ലിക് ഹെൽത് ഇൻസ്പെക്ടർമാരായ അരുൺ വിജയകുമാർ , രമേഷ് ബാലൻ, എന്നിവർ പങ്കെടുത്തു.
date
- Log in to post comments