Skip to main content

അറിയിപ്പുകൾ

വാക്ക് ഇന്‍ ഇന്റർവ്യൂ മാറ്റി*

 

മെയിന്റ്നൻസ് ആന്റ് വെൽഫയർ ഓഫ് പേരന്റ്സ് ആന്റ് സീനിയർ സിറ്റിസൺസ്
ആക്ട് 2007 പ്രകാരം നോട്ടിഫൈ ചെയ്ത റവന്യൂ ഡിവിഷൻ ഓഫീസുകളിലും, നാഷണൽ ട്രസ്റ്റ് ആക്ട് 1999 പ്രകാരമുള്ള ജില്ലാ ലെവൽ കമ്മിറ്റികളുടെയും സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പ്രവർത്തനം ഏകോപനത്തിനായും വേണ്ടി ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ ഒരു ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് മെയ് 29-ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റർവ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

*പുസ്തക പ്രകാശനം മാറ്റി

 

കാർട്ടൂണിസ്റ്റും മുൻ എം.എൽ.എ-യുമായ എം.എം.മോനായി രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന എം.എം.മോനായിയുടെ 'കോമിക്‌സിൻ്റെ കേരള ചരിത്രം ഒരു പഠനം' പുസ്‌തകത്തിന്റെ മെയ് 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രകാശനം ചില സാങ്കേതിക കാരണങ്ങളാല്‍  മാറ്റി. പുതുക്കിയ തിയതി പീന്നീട്.

മൺസൂൺ മുന്നൊരുക്ക യോഗം

 മൺസൂൺ മുന്നൊരുക്കം - കാലവർഷം മുൻകരുതൽ, ശുചീകരണ പ്രവർത്തനങ്ങൾ ആരോഗ്യ ജാഗ്രത - പകർച്ച വ്യാധി, പ്രതിരോധ നടപടികൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എം .എൽ .എ മാരായ മാത്യു കുഴൽനാടൻ  അനൂപ് ജേക്കബ് എന്നിവരുടെ അധ്യക്ഷതയിൽ മെയ് 26 ന് വൈകുന്നേരം 4.30 നു മുവാറ്റുപുഴ താലൂക്ക് കോൺഫറൻസ് ഹാളിൽ യോഗം ചേരും. 

 

*തൊഴിൽമേള മെയ് 30 ന്*

 

എറണാകുളം ജില്ലാ എംപ്ലോയ്മെ‌ൻ്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെയും കോട്ടപ്പടി മാർ ഏലിയാസ് കോളേജ് ന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഉദ്യോഗ്-25' തൊഴിൽമേള മെയ് 30 ന് കോട്ടപ്പടി മാർ ഏലിയാസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

 18 വയസിന് മുകളിൽ പ്രായമുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ, ഡിസൈനിംഗ് മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സ്വകാര്യ മേഖലയിൽ നിന്നും ഐ.റ്റി, ടെക്നിക്കൽ, സെയിൽസ്, ആട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്‌മെന്റ്/ഹോസ്പിറ്റാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, ബാങ്കിംഗ്, ഫിനാൻസ് പ്രമുഖ റീട്ടേയിലേഴ്സ് തുടങ്ങിയ വിഭാഗങ്ങളിലേക്കായി നാൽപതിൽപരം പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽമേളയിൽ അഞ്ഞൂറിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. 

 www.empekm.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ മെയ് 30 ന് രാവിലെ 9.30 ന് ബയോഡാറ്റയും സർട്ടിഫിക്കറ്റും ജോബ് ഫെസ്റ്റ് രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച അഡ്മിഷൻ സ്ലിപ്പുമായി ഹാജരാകണം. ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യാം. ഹാജരാകാത്തവരുടെ രജിസ്ട്രേഷൻ പരിഗണിക്കുന്നതല്ല. ഫോൺ- 0484-2422452, 9446025780, 9446926836 

 

*തൊഴിലധിഷ്ഠിത സ്‌പോർട്സ് കോഴ്സുകൾക്ക് അപേക്ഷിക്കാം*

 

സ്‌പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SMRI) നടത്തുന്ന തൊഴിലധിഷ്ഠിത സ്‌പോർട്സ് മാനേജ്മെന്റ്, സ്‌പോർട്സ് എഞ്ചിനിയറിംഗ്, സ്‌പോർട്സ് സൈക്കോളജി, സ്‌പോർട്സ് ഫസിലിറ്റി മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു, ബിരുദം, എഞ്ചിനിയറിംഗ്, എംബിഎ എന്നിവ പൂർത്തിയാക്കിയവർക്ക് വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
സ്‌പോർട്സ് ഏജന്റ്, ക്ലബ് മാനേജർ, ലീഗ് മാനേജർ, സ്‌പോർട്സ് അനലിസ്റ്റ്, സ്‌കൗട്ട്, സ്‌പോർട്സ് ഡെവലപ്മെന്റ് ഓഫീസർ,
സ്‌പോർട്സ് എഞ്ചിനിയർ, സ്‌പോർട്സ് ഫസിലിറ്റി മാനേജർ, സ്‌പോർട്സ് സൈക്കോളജിസ്റ്റ്, ഫിറ്റ്‌നസ് കോച്ച് എന്നിവയെന്നിങ്ങനെ വിവിധ കരിയറുകൾക്കുള്ള പരിശീലനം ഈ കോഴ്സുകളിൽ ലഭിക്കും. ഫോൺ: 8891675259,+91 8138-005259, 9995675259

 

വനിതാ കമ്മീഷന്‍ അദാലത്ത് 26 ന് എറണാകുളത്ത്*

 

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല അദാലത്ത്  മേയ് 26 ന് നടക്കും. എറണാകുളം ഗവ. ഗസ്റ്റ്ഹൗസ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

 

എസ്. സി. പ്രൊമോട്ടർ  ഒഴിവുകളിലേയ്ക്ക്  കൂടിക്കാഴ്‌ച*

 

എറണാകുളം ജില്ലയിലെ വാഴക്കുളം, കൂവപ്പടി, മുളന്തുരുത്തി ബ്ലോക്കുകളിലെ ചൂർണ്ണിക്കര, ഒക്കൽ, ആമ്പല്ലൂർ പഞ്ചായത്തുകളിലേക്ക് നിലവിലുള്ള എസ്. സി. പ്രൊമോട്ടറുടെ ഒഴിവുകളിലേയ്ക്ക് ജൂൺ നാലിന് ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെ നേരിട്ട് കൂടിക്കാഴ്ച്‌ച നടത്തുന്നു. ഈ പഞ്ചായത്ത് പരിധികളിൽ സ്ഥിര താമസക്കാരായ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽ പ്പെട്ടവർക്ക് കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം.

 താൽപ്പര്യമുള്ളവർ ജാതി, വയസ്സ്, വിദ്യാഭ്യാസ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ്സിൽ നടക്കുന്ന കൂടിക്കാഴ്‌ചയ്ക്ക് ഹാജരാകേണ്ടടതാണ്.

വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ(ഫോൺ നമ്പർ 0484-2422256) ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ

 

എറണാകുളം ജില്ലാ എംപ്ലോയ്മെ‌ൻ്റ് എക്സ്‌ചേഞ്ചിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും നോർത്ത് പറവൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നു.  മെയ് 27 ചൊവ്വാഴ്ച്ച രാവിലെ 10  മുതൽ മൂന്ന് വരെ നോർത്ത് പറവൂർ എംപ്ലോയ്മെ‌ൻ്റ് എക്സ്ചേഞ്ചിൽ  നടത്തുന്ന പരിപാടിയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 250 രൂപ രജിസ്ട്രേഷൻ ഫീ അടച്ച് രജിസ്ട്രേഷൻ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് (MS OFFICE) എന്നിവ സൗജന്യമായി നൽകുന്നു.

രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 27 ന് രാവിലെ 10 മണിക്ക് നോർത്ത് പറവൂർ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് - ൽ എത്തിച്ചേരുക. ഫോൺ- 9446926836, 0484-2422452, 9446025780.

date