കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്ററിന്റെയും ലേബർ റൂമിന്റെയും ലാബിന്റെയും ഉദ്ഘാടനം മെയ് 27 ന്*
കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും ലാബിന്റെയും ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം മെയ് 27 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം.എൽ.എയും നഗരസസഭാ ചെയർമാൻ കെ.കെ ടോമിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിൽ നിന്നും കിഫ്ബി പദ്ധതിയിലൂടെ അനുവദിച്ച 11.15 കോടി രൂപ ഉപയോഗപ്പെടുത്തി ആശുപത്രിയിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഈ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടമായാണ് ഓപ്പറേഷൻ തിയേറ്ററും ലേബർ റൂമും നവീകരിച്ചത്. കോതമംഗലം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. മെയ് 27 (ചൊവ്വ) വൈകിട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.
- Log in to post comments