Skip to main content

പ്രിയക്കും മക്കൾക്കും ഇനി ആശ്രയ ഭവന്റെ തണലിൽ സ്വസ്ഥമായി അന്തിയുറങ്ങാം

സ്വന്തമായി തലചായ്ക്കാൻ ഒരിടം ഇല്ലാതെ വലഞ്ഞിരുന്ന മഞ്ഞുമ്മൽ സ്വദേശികളായ പ്രിയയുടെയും രണ്ട് മക്കളുടെയും സംരക്ഷണം ഏറ്റെടുത്ത് ആശ്രയ ഭവൻ
.
 വിധവയായ പ്രിയ സ്വന്തമായി ഭൂമിയും വീടുമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു. ഏലൂരിൽ നടന്ന പബ്ലിക് സ്ക്വയർ അദാലത്തിൽ ആശ്രയ ഭവനിലേയ്ക്ക് തങ്ങളെ മാറ്റണമെന്ന പ്രിയയുടെ അപേക്ഷയ്ക്ക്  മന്ത്രി പി രാജീവ്‌ ഉടൻ പരിഹാരം കണ്ടു. ഇനി അവർക്ക് ഭയക്കാതെ ആശ്രയ ഭവനിൽ താമസിക്കാൻ സാധിക്കും.

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രിയയുടെ തുച്ഛമായ വരുമാനത്തിലാണ് വർഷങ്ങളായി  വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.
പ്രിയയ്ക്ക് പുറമെ  വിധവയായ ജമീല,  ഭർത്താവ് ഉപേക്ഷിച്ച ഉഷ എന്നിവരുടെയും സംരക്ഷണം ആശ്രയ ഭവൻ ഏറ്റെടുത്തു.

date